Friday, May 23, 2008

വീട്

രുളിനെ

കൊതിയോടെ

നോക്കിനില്‍ക്കും വീട്‌

എന്നെ ശാസിച്ചു:

"കാട്ടുപോത്തേപോയിക്കിടന്നുറങ്ങ്‌,

മുറിയില്‍ കിടക്ക വിരിച്ചിട്ടുണ്ട്‌"

മുറ്റത്ത്‌

നില്‍ക്കുകയായിരുന്നു

ഞാനപ്പോള്‍.

വീടിന്റെ സംസാരങ്ങളള്‍

‍എനിക്കുമാത്രമേ കേള്‍ക്കാനാവൂ

ഭാഗ്യം!

ചീത്തവിളി കേള്‍ക്കില്ലല്ലൊ

മറ്റാരും.

മറിച്ചൊന്നും ഉരിയാടാതെ

പോയിക്കിടന്നു മുറിയില്‍,

ഇരുട്ടിന്റെ ചെളിവെള്ളത്തില്‍

"കാട്ടുപോത്തേ

ഉറങ്ങിയോ?"

വീടു വിളിച്ചു ചോദിച്ചു.

മിണ്ടുവാന്‍

തോന്നിയില്ല.

പുറത്തെ ഇരുളിനെ

നാവാല്‍ നക്കിവലിച്ച്‌

ഉള്ളിലാക്കി രസിച്ചുകൊണ്ടിരുന്നു

അധികാരിയാം വീട്‌.

4 comments:

നരേന്‍..!! (Sudeep Mp) said...

വീട്....നമുക്കെന്നും ഒരു നല്ല സം രക്ഷകനാണ് നമ്മുടെ പുറത്ത് അധികാരമുള്ള ഒരു രക്ഷിതാവ്...വന്‍ നഗരങ്ങളില്‍ ദിനം പ്രതി പുതിയ ഫ്ലാറ്റുകള്‍ മാറുന്നവര്‍ക്കുണ്ടോ അതിന്റെ മണമറിയുന്നു....ഇഷ്ടായി...വരികള്‍

നസീര്‍ കടിക്കാട്‌ said...

സെബാസ്റ്റ്യനും

siva // ശിവ said...
This comment has been removed by a blog administrator.
ഹാരിസ്‌ എടവന said...
This comment has been removed by a blog administrator.