Saturday, May 3, 2014



ആ ക്രി 

സൂപ്പർ  ഫാസ്റ്റിൽ 
സിഗ്നലിൽ.


അടച്ചിട്ട  കടയ്ക്ക്  മുന്നിൽ 
പഴയ ഇരുമ്പുരുപ്പടികൾ 
തിരയുന്നു  ഒരാൾ 
അതുനോക്കി  ഷട്ടറിൽ  ചാരി  വെറുതെയിരുന്നു 
മിണ്ടുന്നു  ഒരുവൾ 


തുരുബെടുത്ത  അവളുടെ 
എല്ലിച്ച  കയ്യുകൾ 
കമ്പിനൂലുകൾപോൽ  മുടിയിഴകൾ 
മുഷിഞ്ഞചേല.


 പൊടുന്നന്നെ  എന്തോപറഞ്ഞ് 
ചിരിച്ച്  അവൾ  മുഖമുയർത്തി 
താമരപോൽ  വിരിഞ്ഞു 
ബസിൻ  നേർക്ക  കണ്ണുകൾ


അതുകണ്ട്  വിസ്മയിച്ച  എന്നെയും 
മറ്റു  യാത്രക്കാരെയും  അടക്കമുള്ള  ബസ്സിനെ 
ഞൊടിയിടകൊണ്ട് 
പഴയയിരുമ്പ്  വിലയിക്കു  വാങ്ങി  അവൾ 

സിഗ്നൽ  വീണു 
ഇളകിയില്ല  സൂപ്പർ ഫാസ്റ്റ് 
ഹോണടികൾ  തുരുതുരേ 
അവൾ എഴുനെറ്റ് 
ധിര്തിയ്ൽ  വന്ന് 
ഞങളുടെ  ബസ്സിനെ  
അനായാസം  പെറുക്കിയെടുത്ത്  
അവളുടെ 
ഇരുമ്പുവണ്ടിയിലെക്കിട്ടു. 





Thursday, May 1, 2014




നക്ഷത്രങൾ  
സൃഷ്ടിക്കുന്നു 
രാത്രിയിൽ
 ആകാശത്തെ.
         



                                   സെബാസ്റ്റ്യൻ